
ന്യൂദല്‍ഹി: ഓഫീസ് സമയത്തിനുശേഷം ഔദ്യോഗിക ഫോണ്‍ കോളുകള്‍ വിലക്കുന്നത് നിര്‍ദ്ദേശിക്കുന്ന സ്വകാര്യബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ഓഫീസ് സമയത്തിന് ശേഷം ജോലി സംബന്ധമായ കോളുകളും ഇമെയിലുകളും നോക്കാതിരിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാര്‍ക്ക് നല്‍കണമെന്നതാണ് ബില്ലിലെ ആവശ്യം. ഇക്കാര്യം ഉറപ്പാക്കാന്‍ ജീവനക്കാരുടെ ക്ഷേമ അതോറിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് എന്‍സിപി എംപി സുപ്രിയ സുലെയാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍, 2025’ അവതരിപ്പിച്ചത്.
ഡിസംബര്‍ 1 ന് ആരംഭിച്ച ശൈത്യകാല സമ്മേളനത്തിനിടയിലാണ് ബില്‍ അവതരണം.