• Mon. Apr 7th, 2025

24×7 Live News

Apdin News

വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; അസ്മയുടേത് അഞ്ചാമത്തെ പ്രസവം, മൃതദേഹം സംസ്കരിക്കാനുള്ള ഭർത്താവ് സിറാജുദീന്റെ ശ്രമം പോലീസ് തടഞ്ഞു

Byadmin

Apr 6, 2025


മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശി അസ്‌മയാണ് മരിച്ചത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നാരോപിച്ച് യുവതിയുടെ കുടുംബം പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് സംഭവം. മലപ്പുറത്തെ ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു പ്രസവം. യുവതിയുടെ അഞ്ചാമത്തെ പ്രസവമാണ്.

മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. അസ്മയുടെ വീടാണ് പെരുമ്പാവൂരിലുള്ളത്. ഇവിടെ അസ്മയുടെ മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം ഇടപെട്ടത്. പോലീസെത്തി മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദീൻ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ മലപ്പുറം ചട്ടിപ്പറമ്പിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല.



By admin