
ഇടുക്കി: വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 57 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്സോ കോടതി. മൂലമറ്റം പുത്തന്‍പുരയ്‌ക്കല്‍ അശ്വിന്‍ കണ്ണനെയാണ് ശിക്ഷിച്ചത്.
2020 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിയുകയും ചെയ്തു. വിചാരണയ്‌ക്കിടെ ഒളിവില്‍ പോയ പ്രതി പിന്നീട് ഒരു കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലാവുകയായിരുന്നു. പെണ്‍കുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.