തിരുവനന്തപുരം:വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ പിടിയില്‍. അക്കൗണ്ട് ജനറല്‍ ഓഫീസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ജിതിന്‍ ആണ് പിടിയിലായത്.
ഗസ്റ്റഡ് റാങ്കിലെ ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ ജിതിന്‍. ഇയാള്‍ വാടകയ്‌ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്.
ഇയാളുടെ ഒപ്പം താമസിക്കുന്നവരും അക്കൗണ്ട് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ്. കമലേശ്വരത്ത് ഇവര്‍ താമസിക്കുന്ന വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. എന്നാല്‍ താന്‍ ഒറ്റയ്‌ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിന്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.