• Fri. Apr 4th, 2025

24×7 Live News

Apdin News

വീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: എം.ജി.ശ്രീകുമാറിന് 25,000 രൂപ പിഴ

Byadmin

Apr 3, 2025


തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യ പൊതി എറിഞ്ഞ ഗായകന്‍ എം.ജി ശ്രീകുമാറിന് കാല്‍ ലക്ഷം രൂപയുടെ പിഴ. മുളവുകാട് പഞ്ചായത്തിലെ ഗായകന്റെ വീട്ടില്‍ നിന്നും മാലിന്യപ്പൊതി വീഴുന്നതിന്റെ വീഡിയോ ദൃശ്യം വിനോദ സഞ്ചാരിയുടെ മൊബൈല്‍ ഫോണില്‍ പതിയുക ആയിരുന്നു.

തുടര്‍ന്ന് ഇദ്ദേഹം വിഡിയോ സഹിതം പരാതി നല്‍കിയതോടെ പഞ്ചായത്ത് അധികൃതര്‍ ഗായകന് 25,000 രൂപയുടെ പിഴ നോട്ടിസ് നല്‍കുക ആയിരുന്നു.

എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് തിരിച്ചറിയാനാവില്ല.നാലു ദിവസം മുന്‍പാണ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്ത് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പോസ്റ്റ് ചെയ്തത്.



By admin