• Sat. May 2nd, 2026

24×7 Live News

Apdin News

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Byadmin

May 2, 2026


മുംബൈ : ലൗജിഹാദിൽ കുടുക്കി ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ജമീർ സാഹിറുദ്ദീൻ ഖാസി അറസ്റ്റിൽ . മഹാരാഷ്‌ട്രയിലെ അകോള നഗരത്തിലാണ് സംഭവം. ഹരിയാന സ്വദേശിയായ ഹിന്ദു പെൺകുട്ടിയെയാണ് വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമായ ജമീർ സാഹിറുദ്ദീൻ ഖാസി ഗെയിമിംഗ് ആപ്പ് വഴി വ്യാജ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ച് പ്രണയത്തിൽ വീഴ്‌ത്തിയത് .

‘ബാദ്ഷാ’ എന്ന വിളിപ്പേരിലാണ് ഇയാൾ ഗെയിമിംഗ് ആപ്പിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചിരുന്നത് .യുവതിയ്‌ക്ക് കുടുംബാംഗങ്ങളുമായുള്ള ചെറിയ വഴക്ക് മുതലെടുത്ത്, ജമീർ യുവതിയെ ‘ബ്രെയിൻ വാഷ്’ ചെയ്ത്, പ്രണയത്തിന്റെ പേരിൽ യുവതിയെ മഹാരാഷ്‌ട്രയിലേയ്‌ക്ക് കൊണ്ടുവന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് . ഇതിനിടെ വിവരമറിഞ്ഞ ഹിന്ദു സംഘടനകളും അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിൽ, അകോളയിലെ ഗീത നഗർ പ്രദേശത്തെ ജമീറിന്റെ വസതിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി യുവതി തടവിൽ കഴിയുകയാണെന്ന് പോലീസ് കണ്ടെത്തി. പോലീസ് ഉടൻ തന്നെ ജമീറിന്റെ വീട് റെയ്ഡ് ചെയ്യുകയും പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസ് സേനയെ വിന്യസിച്ചു.നിലവിൽ പ്രതിയായ ജാമിർ ഖാസി പോലീസിന്റെ കസ്റ്റഡിയിലാണ്.

 



By admin