കോഴിക്കോട്: എളേറ്റില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു. വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഹംദാനെയാണ് കാട്ടുപന്നി ആക്രമിച്ചത്.
ആക്രമണത്തില്‍ ഹംദാന്റെ കൈയ്‌ക്കും കാലിനും പൊട്ടലുണ്ട്.കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അവധിക്കാലത്ത് ചളിക്കോട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഹംദാന്‍.
സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് കാട്ടുപന്നിയെത്തിയത്.ഹംദാന്‍ ഓടി രക്ഷപ്പെടുന്നതിനിടെ കാട്ടുപന്നി പിന്നില്‍ നിന്നും കുത്തി വീഴ്‌ത്തി.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളും ഉണ്ട്. ഹംദാന്‍ എളേറ്റില്‍ ജിഎംയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.