
കോഴിക്കോട്: മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാട്ടിയ കെഎസ്യു നേതാവിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.മിഥുന്‍ ലാല്‍, രൂപേഷ് എന്നിവരെയാണ് പിടികൂടിയത്. വടകര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുന്‍ ബാലന്റെ തോടന്നൂരിലെ വീട്ടിലാണ് ബോംബെറിഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് പുലര്‍ച്ചെയാണ് ബോംബേറുണ്ടായത്.
മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീട്ടിലേക്ക് ബോംബെറിയുന്ന അക്രമികളുടെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.