
കാബൂള്‍: പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് താലിബാന്‍. ഒഅഞ്ച് കോടി ഡോളര്‍ ആണ് വില. രു വിമാനം കത്തുന്നതിന്റെ വീഡിയോയും താലിബാന്‍ പങ്കുവെച്ചിരുന്നു.
അഫ്ഗാന്‍-പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കുന്നതിനിടയിലാണ് താലിബാന്റെ ഈ അവകാശവാദം. 85510 എന്ന നമ്പറുള്ള പാകിസ്ഥാന്‍ പതാക പുതപ്പിച്ച വിമാനമാണ് കത്തിയമരുന്നത്. അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനമാണിതെന്ന് താലിബാന്‍ ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പാകിസ്ഥാന്‍ തുടര്‍ച്ചയായി താലിബാന്‍ പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തുകയാണ്. താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ വീടടക്കം ബോംബാക്രമണത്തില്‍ നശിപ്പിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.
അതേ സമയം പാകിസഥാനില്‍ ശക്തമായ ചാവേര്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് താലിബാന്‍.