വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന വ്യാപാരയുദ്ധം അവസാനിച്ചു. ഇതോടെ യുഎസ് ഡോളര്‍ വീണ്ടും ലോകത്തിന്റെ വിശ്വസനീയമായ നിക്ഷേപകറന്‍സി എന്ന പദവി തിരിച്ചുപിടിക്കും. മാത്രമല്ല, ഡോളര്‍ മൂല്യം കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ വിശ്വസനീയമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയിരുന്നു. പക്ഷെ ഇനി സ്വര്‍ണ്ണത്തിന് പകരം എല്ലാ രാജ്യങ്ങളും ഡോളറിലേക്ക് മടങ്ങി എത്തുന്നതോടെ സ്വര്‍ണ്ണത്തിന്റെ തീവില കുറയും.
ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപ് തോറ്റു
യുഎസിനെ ഉല്‍പന്നങ്ങളേയും കമ്പനികളേയും രക്ഷിക്കാന്‍ ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇല്ലാതാക്കാന്‍ ട്രംപ് തുടങ്ങിവെച്ച യുദ്ധം തോറ്റിരിക്കുകയാണ്. ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപ് മുട്ടുകുത്തി എന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത്. മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (വീണ്ടും അമേരിക്കയുടെ ഗംഭീരരാജ്യമാക്കല്‍) എന്ന ട്രംപിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം തന്നെയാണ് ചൈനയ്‌ക്ക് മുന്‍പില്‍ തലതാഴ്‌ത്തിയതോടെ തകര്‍ന്നത്. ഡോളറിന്റെ മൂല്യം ആടിയുലയുകയും സ്വര്‍ണ്ണവില കുത്തനെ ഉയരുകയും ചെയ്തതോട ആഗോളമാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. തല്‍ക്കാലം ചൈനയ്‌ക്ക് മുന്‍പില്‍ മുട്ടുമടക്കിയെങ്കിലും ലോകത്തെ വലിയൊരു വിപത്തില്‍ നിന്നും ട്രംപ് രക്ഷിച്ചുവെന്നും ചിലര്‍ വിലയിരുത്തുന്നു. പക്ഷെ ചൈനയുടെ ലോക ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ യുഎസിന് പോലും ആകില്ലെന്ന് തെളിഞ്ഞുവെന്നാണ് വേറെ ചിലര്‍ വിലയിരുത്തുന്നത്.
ചൈനയ്‌ക്കെതിരെ 145 ശതമാനവും ചൈന യുഎസിനെതിരെ 125 ശതമാനവും ഇറക്കുമതിചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഇരുവരും പിന്‍വലിച്ചു. പകരം പത്ത് ശതമാനം തീരുവ മാത്രമാണ് യുഎസ് ചൈനയുടെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുകയുള്ളൂ.
ജനീവയില്‍ യുഎസിന്റെയും ചൈനയുടെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് അപ്രതീക്ഷിതമായ പരിഹാരം ഉണ്ടായത്. ഇതോടെ മെയ് 12ന് യുഎസ് ഓഹരി വിപണി ഉണര്‍ന്നു. ഇതോടെ ഊഹക്കച്ചവ വിപണിയായ ഡൗ ഫ്യൂച്ചേഴ്സ് ആയിരം പോയിന്‍റ് ഉയര്‍ന്നു. എസ് ആന്‍റ് പി ഫ്യൂച്ചേഴ്സും നാസ് ഡാക്ക് ്യൂച്ചേഴ്സും വന്‍തോതില്‍ ഉയര്‍ന്നു. വീണ്ടും അമേരിക്കന്‍ ഓഹരിവിപണിയിലേക്ക് വസന്തംകാലം തിരിച്ചെത്തുകയാണ്.