• Wed. Sep 2nd, 2026

24×7 Live News

Apdin News

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

Byadmin

Sep 2, 2026



പത്തനംതിട്ട: കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ത്തു,
അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട നാരങ്ങാനം പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലേറി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഎം അംഗം പിന്തുണയ്‌ക്കുകയായിരുന്നു.
കോണ്‍ഗ്രസിലെ വി പി മനോജ് കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ബിജെപിക്കും യുഡിഎഫിനും ആറ് അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളും ഉള്‍പ്പെടെ ആകെ പതിനാല് അംഗങ്ങളുള്ള പഞ്ചായത്തില്‍ ടോസിലൂടെയായിരുന്നു നേരത്തെ ബിജെപിക്ക് ഭരണം ലഭിച്ചത്. ആഗസ്റ്റ് ആദ്യം യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുകയും എല്‍ഡിഎഫ് പിന്തുണക്കുകയും ചെയ്തതോടെ പ്രസിഡന്റായിരുന്ന ബിജെപി അംഗം വി വി പ്രസാദിന് പുറത്തുപോകേണ്ടിവന്നു. ഇതേത്തുടര്‍ന്ന് ഇന്നു നടത്തിയ പ്രസിഡന്‌റു തെരഞ്ഞെടുപ്പില്‍ എല്‍ഡി എഫ് വീണ്ടും യു.ഡി എഫിന് പിന്തുണ നല്‍കുകയായിരുന്നു.

By admin