ന്യൂദല്‍ഹി: ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി തേടിക്കൊണ്ടുള്ള ദല്‍ ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നീക്കത്തിന് സുപ്രീംകോടതി പച്ചക്കൊടി വീശിയേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ദീപാവലി കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് മാത്രം ഹരിത പടക്കം നിയന്ത്രിതമായി ഉപയോഗിക്കാന്‍ അനുവാദം നല‍്കിയെന്ന രീതിയിലാണ് ഇത് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കവേ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍. .
ദീപാവലിയ്‌ക്ക് അഞ്ച് ദിവസത്തേക്ക് പരിമിതമായ സമയം പടക്കം പൊട്ടിക്കാന്‍ സുപ്രീംകോടതി അനുവദിയ്‌ക്കണമെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ആവശ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗവായിയും ജസ്റ്റിസ് വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും അഞ്ച് മണിക്കൂര്‍ നേരത്തേക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചേക്കും. ദല്‍ഹിയിലും ദല്‍ഹി എന്‍സിആര്‍ മേഖലയിലുമാണ് പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
മലിനീകരണം നിയന്ത്രിക്കുമ്പോൾ ആഘോഷങ്ങളുടെ പ്രാധാന്യവും പരിഗണിക്കുമെന്ന് മികച്ച വാദമാണ് ദല്‍ഹി മുഖ്യമന്ത്രി രേഖ ശര്‍മ്മ മുന്നോട്ട് വെച്ച നിലപാട്. പൊതുജന വികാരങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നാണ് രേഖാ ശര്‍മ്മയുടെ കാഴ്ചപ്പാട്. ലക്ഷക്കണക്കിന് ആളുകൾക്ക് ദീപാവലി വൈകാരികമായ ഉത്സവമാണ്. അതുകൊണ്ട് പരിമിതമായ സമയം ‘ഹരിത പടക്ക’ങ്ങൾ പൊട്ടിക്കാൻ രേഖാ ശര്‍മ്മ അനുമതി തേടിയത്.
എന്താണ് ഗ്രീൻ ക്രാക്കേഴ്സ് അഥവാ ഹരിത പടക്കം?
ഹരിത പടക്കം സാധാരണ പടക്കങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ദേശീയ പാരിസ്ഥിതിക എൻജിനീയറിങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഈ പടക്കങ്ങൾ പരിസ്ഥിതി സൗഹൃദങ്ങളാണ്. ഇവ വായു മലിനീകരണവും, ശബ്ദ മലിനീകരണവും ഗണ്യമായി കുറയ്‌ക്കുന്നു. സാധാരണ പടക്കങ്ങളിൽ കാണാറുള്ള ബേരിയം പോലുള്ള ഹാനികരമായ രാസവസ്തുക്കൾ ഇവയിൽ ഇല്ല. കൂടാതെ പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങളെ കുറയ്‌ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ ഉപയോഗിക്കുന്നു.