തിരുവനന്തപുരം: വീണ്ടും ചെമ്പടയ്‌ക്ക് കാവലാൾ ചെങ്കടൽ കണക്കൊരാൾ ഗാനവുമായി സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ. വനിതാ കമ്മറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് മുഖ്യമന്ത്രി എത്തിയപ്പോഴാണ് ജീവനക്കാർ അകമ്പടിയായി ഗാനമാലപിച്ചത്.
നേരത്തെ പുറത്തിറങ്ങിയ ചെമ്പടയ്‌ക്ക് കാവലാൾ എന്ന ഗാനമാണ് വീണ്ടും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആവർത്തിച്ചത്. വാഴ്‌ത്തുപാട്ടുകള്‍ സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തിയതിനെത്തുടര്‍ന്ന് വേദികളില്‍നിന്നും ഒഴിവായതാണ്.
കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നുവെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ജീവനക്കാരുടെ കരുതലിനെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.