തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് ഇനിമുതല്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടതിനെ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സി എം ഡിയുടെ നിര്‍ദേശം. ബസ് കഴുകിയിട്ടുണ്ടോ, മുന്‍വശത്ത് കുപ്പി കൂട്ടിയിട്ടിട്ടുണ്ടോ തുടങ്ങിയവ സ്‌ക്വാഡ് പരിശോധിക്കും.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ബസ് തടഞ്ഞ് നിര്‍ത്തി പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്ത ജീവനക്കാരെ ശകാരിച്ചിരുന്നു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞത്. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുന്‍വശമെന്നും ബസ് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.