ന്യൂദല്‍ഹി: അന്യോന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനില്‍ നിന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നതിനെ തുടര്‍ന്ന് വെടിനിര്‍ത്തലിന് ഇന്ത്യ സമ്മതിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ കര, നാവിക, വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ ഇരുവിഭാഗവും തമ്മില്‍ ഇനി ഒരു യുദ്ധനീക്കവും നടത്തേണ്ടെന്ന് തീരുമാനിച്ചതായും വിക്രം മിസ്രി അറിയിച്ചു.