• Sun. Aug 17th, 2025

24×7 Live News

Apdin News

‘വെടിനിർത്തൽ കൊണ്ട് ഒന്നും സംഭവിക്കില്ല ‘ ; പുടിനെ കണ്ടതിനു ശേഷം ട്രംപിന്റെ സ്വരം മാറിയോ ? 

Byadmin

Aug 16, 2025



വാഷിങ്ടൺ : അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടതിനു ശേഷം വലിയ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം നേരിട്ട് ഒരു സമാധാന കരാറിൽ ഏർപ്പെടുക എന്നതാണെന്നും ഒരു വെടിനിർത്തൽ കരാറിൽ നിർത്തുക എന്നല്ലെന്നും ട്രംപ് പറഞ്ഞു.

നേരത്തെ കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് ട്രംപ് നിരന്തരം വെടിനിർത്തലിനെക്കുറിച്ചും പിന്നീട് സമാധാന കരാറിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം നേരിട്ട് ഒരു സമാധാന കരാറിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ വെടിനിർത്തൽ കരാറുകൾ പലപ്പോഴും സുസ്ഥിരമല്ലെന്നും പക്ഷേ ഒരു സമാധാന കരാറിന് യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാൻ കഴിയുമെന്നുമാണ് ട്രംപ് ചർച്ചയ്‌ക്ക് ശേഷം വിലയിരുത്തുന്നത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിൽ പുടിനുമായുള്ള കൂടികാഴ്ചയെക്കുറിച്ച് എഴുതിയിരുന്നു.

‘ഇന്ന് അലാസ്കയിൽ വളരെ വിജയകരമായ ഒരു ദിവസമായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നു. ഇതിനുപുറമെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും നാറ്റോ സെക്രട്ടറി ജനറൽ ഉൾപ്പെടെ നിരവധി യൂറോപ്യൻ നേതാക്കളുമായി രാത്രി വൈകിയും ഫോൺ സംഭാഷണം നടന്നു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ഭീകരമായ യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരു സമാധാന കരാറാണെന്നും ഒരു വെടിനിർത്തൽ അല്ലെന്നും ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു, അത് പലപ്പോഴും പരാജയപ്പെടുന്നു.’ – ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇതിനു പുറമെ ഈ സമാധാന കരാറിന് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയും. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി തന്നെ കാണാൻ വരുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ എല്ലാം ശരിയായി നടന്നാൽ ഇതിനുശേഷം ഞങ്ങൾ റഷ്യൻ പ്രസിഡന്റ് പുടിനുമായി ഒരു കൂടിക്കാഴ്ചയും ഷെഡ്യൂൾ ചെയ്യും. ഈ കരാറിന് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയും. ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദിയെന്നും ട്രംപ് എക്സിൽ കൂട്ടിച്ചേർത്തു.

അതേ സമയം ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് ലോകമെമ്പാടും ആശങ്ക നിലനിൽക്കുന്ന സമയത്താണ് ട്രംപിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

By admin