
കാരക്കാസ് :വെനസ്വേലയില്‍ നിന്നും എണ്ണയെടുത്ത് പോകുന്ന ഷാഡോക്കപ്പലുകളെ അമേരിക്ക പിടിച്ചെടുക്കുകയാണ്. വെനസ്വേല എണ്ണ വില്‍ക്കുന്നതിന് ഉപരോധമുള്ളതിനാല്‍, അതിനെ മറികടന്ന് എണ്ണവില്‍പന നടത്തുന്ന കപ്പലുകളെയാണ് ഷാഡോ കപ്പലുകള്‍ എന്ന് വിളിക്കുന്നത്.
കഴിഞ്ഞ ദിവസം വെനിസ്വേലയില്‍ നിന്നും പുറപ്പെടുന്ന ബെല്ലാ വണ്‍ എന്ന ഷാഡോ കപ്പലിനെ പിടിച്ചെടുക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും ബെല്ലാ വണ്‍ അതിവേഗം അവിടെ നിന്നും യുകെയുടെ കടല്‍ മേഖലയിലേക്ക് കടന്നു.
പക്ഷെ അപ്പോഴേക്കും ആ കപ്പലില്‍ ഒരു കൊടി ഉയര്‍ന്നു. റഷ്യയുടെ കൊടി ആയിരുന്നു ഇത്. ഈ കപ്പലിനെ പിടികൂടാനായി അതിന് പിന്നാലെ പാഞ്ഞ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആ കൊടി കണ്ടതോടെ പിന്‍മാറി. ഈ കപ്പല്‍ റഷ്യയുടേതാണെന്നും അതിനെ തൊടരുതെന്ന് റഷ്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബെല്ലയെ പിടികൂടാനായി പിന്നാലെ പാഞ്ഞ അമേരിക്കന്‍ കപ്പലുകളും യുദ്ധവിമാനങ്ങളും പിന്‍മാറിയത്.