• Sat. Mar 14th, 2026

24×7 Live News

Apdin News

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Byadmin

Mar 14, 2026



പയ്യപ്പാടി: വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ ഭൂമി കയ്യേറാന്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ശ്രമം. വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ പിതൃതര്‍പ്പണ കുളകടവിലേക്കുഉള്ള വഴി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള വഴിയാണ്. എന്നാല്‍ ക്ഷേത്ര പരിസരത്ത് പലരും സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച് താമസിക്കുന്നുണ്ട്. ക്ഷേത്രത്തിന് പ്രത്യേകിച്ച് ദോഷമില്ലാത്തതുകൊണ്ട് ക്ഷേത്രം ഭാരവാഹികള്‍ അതിനെ തടഞ്ഞില്ല.

വളരെ ചരിത്രപരവും പുരാതനവുമായ ക്ഷേത്രത്തില്‍ നിരവധി തവണയാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള പലതും നഷ്ടപ്പെടുകയും. ക്ഷേത്ര ബലിക്കപ്പുരയും മറ്റും ജീര്‍ണ്ണാവസ്ഥയിലെത്തുകയും ക്ഷേത്ര നിത്യപൂജ തന്നെ മുടങ്ങും എന്ന സാഹചര്യത്തില്‍ വിശ്വഹിന്ദു പരിഷത്ത് ക്ഷേത്രം ഏറ്റെടുക്കുകയും ചെയ്തു. പരിസരത്തുള്ള ക്ഷേത്രവിശ്വാസികളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ക്ഷേത്രത്തിന്റെ ഉയര്‍ച്ചയ്‌ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു. നഷ്ടപ്പെട്ടത് ഒന്നൊന്നായി നിര്‍മ്മിക്കുകയും കോടിക്കണക്കിനു രൂപയുടെവികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു ദേവപ്രശ്‌നം അനുസരിച്ചു നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി സര്‍പ്പക്കാവും, പിതൃതര്‍പ്പണകുളവും അടങ്ങുന്ന വഴി അശുദ്ധമാക്കാതെ നോക്കണം എന്ന വിധിപ്രകാരം ക്ഷേത്രത്തിന് സമീപത്തു കൂടി പോകുന്ന വഴി അല്‍പം മുന്നോട്ടുമാറ്റി വെട്ടുവാന്‍ കമ്മറ്റി തീരുമാനിക്കുകയും സ്ഥലവാസികളുമായി ചര്‍ച്ച ചെയ്ത് ആര്‍കും ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധത്തില്‍ വഴി വെട്ടാന്‍ എല്ലാവരും സമ്മതിക്കുകയുംചെയ്തു.

ഇതറിഞ്ഞ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ കുപ്രചരണം നടത്തി കുറച്ചു പേരെ ക്ഷേത്രത്തിനെതിരാക്കി. പഴയ വഴി തന്നെ മതിയെന്നും പുതിയ വഴിതന്നാല്‍ രേഖാമൂലം എഴുതി നല്‍കണമെന്നും പറഞ്ഞ് കുറച്ചു നാളായി തര്‍ക്കത്തിലായിരുന്നു. ദേവന്‍ മൈനറായതുകൊണ്ട് ദേവന്റെ സ്വത്ത് പൊതുവായി എഴുതി കൊടുക്കുവാന്‍ കമ്മറ്റിക്ക് അധികാരമില്ലെന്ന്. ഭാരവാഹികള്‍ അറിയിച്ചിട്ടും തര്‍ക്കത്തിന് പരിഹാരമായില്ല. കഴിഞ്ഞ ദിവസം ക്ഷേത്രഭാരവാഹികളെ അറിയിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് ക്ഷേത്രവഴിയില്‍ കുഴികള്‍ എടുത്തു. ഇതറിഞ്ഞ് കമ്മറ്റിക്കാര്‍ പ്രതിഷേധവുമായി വന്നു. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സമയത്ത് പോലീസെത്തി. പോലീസ് ഇരുകൂട്ടരോടും സംസാരിച്ചു. പിന്നീട് ബിജെപിയുടെ പുതുപ്പള്ളി നേതൃത്വം ഇടപെടുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു. നിസ്സാരമായി പരിഹരിക്കാവുന്ന വിഷയം രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി കാണുന്നതാണ് ഇന്ന് ക്ഷേത്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് വെന്നിമല ക്ഷേത്രം പ്രസിഡന്റ് കെ.എ പ്രസാദ് കരുനാട്ടുപറമ്പില്‍ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും കടുത്ത ക്രൈസ്തവ മത വിശ്വാസികളാണ്. മതവെറി ഇതിന് പിന്നിലുണ്ടെന്ന് പലരും സംശയിക്കുന്നു. പ്രശസ്തമായ പല ക്ഷേത്രങ്ങളെയും തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നതായി ആരോപണമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസും വാര്‍ഡ് മെമ്പര്‍ സിപിഎമ്മുമാണ്. പക്ഷേ ക്ഷേത്രം തകര്‍ക്കുന്ന കാര്യത്തില്‍ ഇവര്‍ ഇരുകൂട്ടരും ഒരു മനസാണെന്ന ആരോപണവും ശക്തമാണ്. പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍ പല പൊതുവേദികളിലും വെന്നിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിനെ അധിക്ഷേ പിക്കുന്ന തരത്തില്‍ പ്രസംഗിക്കാറുണ്ട്. ക്ഷേത്രത്തോടും ക്ഷേത്ര വിശ്വാസികളോടും അസഹിഷ്ണുതയോടെയാണ് കാണുന്നത്. ക്ഷേത്ര ഭൂമി കയ്യേറാനുള്ള സിപിഎം, കോണ്‍ഗ്രസ് ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

By admin