ന്യൂദല്‍ഹി: ഇലക്ഷന്‍ ഇല്ലാതെ അധികാരം പിടിച്ചടക്കുന്ന പുത്തന്‍ അജണ്ടയാണ് നേപ്പാളില്‍ കാണുന്നതെന്ന് റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഓലിയെ പുറത്താക്കി പകരം വെറുമൊരു റാപ്പറായ ബാലെന്‍ എന്ന ബാലേന്ദ്ര ഷായെ പ്രധാനമന്ത്രിയാക്കണമെന്നാണ് അമേരിക്കന്‍ ശക്തികള്‍ പറയുന്നത്. അതായത് തെരഞ്ഞെടുപ്പിലൂടെയല്ലാതെ വെറുമൊരു റാപ്പ് ഗായകനായ 35കാരനെ നേപ്പാള്‍ പ്രധാമന്ത്രിയാക്കുക വഴി തെരഞ്ഞെടുപ്പ്, നിയമം കാത്തുസൂക്ഷിക്കുന്ന സുപ്രീംകോടതിയടക്കമുള്ള സ്ഥാപനങ്ങളെ തള്ളുകയാണ് അമേരിക്കന്‍ ശക്തികള്‍.
നേപ്പാളിലെ ഭരണ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയുടെ രഹസ്യപ്പൊലീസായ സിഐഎയുടെ കരങ്ങളുണ്ടെന്ന് പറയുന്നു. ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തെ അക്രമാസക്തരാക്കി സിഐഎയും ഡീപ് സ്റ്റേറ്റും ചേര്‍ന്ന് മൊബോക്രസിയെ പകരം അവരോധിക്കുകയാണെന്നും അര്‍ണാബ് മുന്നറിയിപ്പ് നല്‍കുന്നു.
റാപ്പ് മ്യൂസിക്ക് ഉണ്ടാക്കുന്ന ഇയാള്‍ അമേരിക്കയുമായി അടുപ്പമുള്ള വ്യക്തിയാണ്. അയാളെ നേപ്പാള്‍ പ്രധാനമന്ത്രിയാക്കണമെന്ന് അമേരിക്ക പറയുന്നതിന് പിന്നില്‍ ഉത്തരവാദിത്വമില്ലാത്ത നല്ലൊരു റബ്ബര്‍ സ്റ്റാമ്പിനെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബംഗ്ലാദേശില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റായ മുഹമ്മദ് യൂനസിനെ പ്രധാനമന്ത്രിയാക്കതും ഇതിന് ഉദാഹരണമാണ് ഇലക്ഷന്‍ ഇല്ലാതെ അധികാരം പിടിച്ചെടുക്കുക എന്ന പുതിയ അജണ്ടയാണ് അമേരിക്കയും അമേരിക്കയുടെ രഹസ്യപ്പൊലീസായ സിഐഎയും ആഗ്രഹിക്കുന്നത്. പക്ഷെ ഇന്ത്യയില്‍ അത് നടക്കില്ലെന്നും ഇവിടെ ജനാധിപത്യസ്ഥാപനങ്ങള്‍ ശക്തമാണ്.-അര്‍ണബ് പറയുന്നു.
നേപ്പാളില്‍ സംഭവിച്ചത് ഇന്ത്യയില്‍ ആവര്‍ത്തിക്കുമെന്ന് സഞ്ജയ് റാവത്ത് പറയുന്നത് നിരാശകൊണ്ട്
നേപ്പാളില്‍ സംഭവിച്ചതുപോലെ ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് ഉദ്ധവ് താക്കറെ ശിവസേനയുടെ വക്താവായ സഞ്ജയ് റാവത്ത് പറയുന്നതിന് പിന്നില്‍ നിരാശയാണെന്നും ഒരിയ്‌ക്കലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്താന്‍ കഴിയാത്തതുകൊണ്ട് പറയുന്നതാണെന്നും റിപ്പബ്ലിക് ചാനല്‍ എഡിറ്ററായ അര്‍ണബ് ഗോസ്വാമി.
നേപ്പാളില്‍ പാര്‍ലമെന്‍റ് കത്തിക്കുന്നതുപോലെ, സുപ്രീംകോടതി കത്തിക്കുന്നതുപോലെ ഇന്ത്യയിലും കത്തിക്കണമെന്ന് ചില പ്രതിപക്ഷ രാഷ്‌ട്രീയനേതാക്കള്‍ മോഹിക്കുന്നതിന് കാരണം, അവര്‍ക്ക് ഒരിയ്‌ക്കലും തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ അധികാരത്തില്‍വരാന്‍ കഴിയില്ലെന്നതുകൊണ്ടാണെന്നും അര്‍ണബ് ഗോസ്വാമി പറയുന്നു.