• Fri. Jan 2nd, 2026

24×7 Live News

Apdin News

വെളളാപ്പളളി മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാന്‍

Byadmin

Jan 2, 2026



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് തള്ളി ഡിവൈഎഫ്‌ഐ. പരാമര്‍ശം പിന്‍വലിച്ച് വെളളാപ്പളളി മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിജു ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരന്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളി നടേനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് പരാതി നല്‍കിയിരുന്നു. വെള്ളാപ്പള്ളി, മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും പേര് നോക്കി വ്യക്തികളെ തീവ്രവാദി ആക്കുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. വര്‍ഗീയ ചേരിതിരിവിലൂടെ കലാപത്തിനാണ് വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്യുന്നത്.ഇതില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

By admin