വെളുത്തുള്ളി കേടാകാതെ സൂക്ഷിക്കുക എന്നുള്ളതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം നമുക്ക് എപ്പോൾ വേണമെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതിനെ പ്രതിരോധിക്കാൻ നമുക്ക് എളുപ്പത്തിൽ കണ്ടെത്താവുന്ന ഒരു നാടൻ വൈദ്യ പ്രയോഗം തന്നെയാണ് വെളുത്തുള്ളി ഉപയോഗിച്ചു ചെയ്യാവുന്നത്. അതുകൊണ്ട് കൂടുതൽ അളവിൽ വെളുത്തുള്ളി വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടാകാതിരിക്കാനുള്ള മാർഗങ്ങളും നമ്മൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
∙അതിനായി ഒരു പ്ലാസ്റ്റിക് കിറ്റിൽ നമുക്ക് സൂക്ഷിക്കാനുള്ള വെളുത്തുള്ളി എടുക്കുക. അതിലേക്ക് ഒരു സ്പൂൺ ചായപ്പൊടിയും ഒരു സ്പൂൺ ഉപ്പുമിട്ട് നന്നായി മിക്സ് ചെയ്ത ശേഷം പൊതിഞ്ഞു വയ്‌ക്കുക. വർഷങ്ങളോളം വെളുത്തുള്ളി കേടാകാതെയിരിക്കും.
∙വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് വിനാഗിരിയിൽ സൂക്ഷിക്കാം
∙വെളുത്തുള്ളി പേസ്റ്റ് ആക്കി വയ്‌ക്കുന്നത് അധിക കാലം ഇരിക്കാനുള്ള നല്ല മാർഗമാണ്.
∙ അരിഞ്ഞ വെളുത്തുള്ളി ഒലിവ് ഓയിൽ പുരട്ടി വായു കടക്കാത്ത പാത്രത്തിലാക്കി റഫ്രിജറേറ്ററിൽ വയ്‌ക്കുക.
ഒരാഴ്ചയോളം കേടാകാതെ സൂക്ഷിക്കാം.
∙ വെളുത്തുള്ളി തൊലി കളഞ്ഞ് പാത്രത്തിലാക്കി , വെള്ളമയം ഇല്ലാതെ ഫ്രീസറിൽ വയ്‌ക്കാം.
∙വെളുത്തുള്ളി + എണ്ണ (2:1 അനുപാതം) കലർത്തുക, ഐസ് ക്യൂബ് ട്രേകളിൽ ഫ്രീസ് ചെയ്യുക, ഇങ്ങനെ ചെയ്താൽ 6 മാസമോ അതിൽ കൂടുതലോ വെളുത്തുള്ളി സൂക്ഷിക്കാം.