• Mon. Sep 8th, 2025

24×7 Live News

Apdin News

വെള്ളാപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് വി. ഡി സതീശന്‍

Byadmin

Sep 8, 2025



കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സല്‍ നടത്തുകയാണെന്ന വെള്ളാപ്പള്ളിയുടെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.
യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി സതീശന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകര്‍പ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശന്‍ ചോദിച്ചു.
കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് സതീശന്‍ കുറ്റപ്പെടുത്തി.ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ട്. മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും മര്‍ദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം? അറിഞ്ഞില്ലെങ്കില്‍ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും സതീശന്‍ പ്രതികരിച്ചു.

 

By admin