
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. സന്ദീപ് വാചസ്പതി ഉള്‍പ്പെടെ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.കണിച്ചുകുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
മലപ്പുറം വിഷയത്തില്‍ മുസ്ലീം ലീഗിനെ വെള്ളാപ്പള്ളി വിമര്‍ശിച്ചത് വിവാദമായിരിക്കെ ബി ജെ പി അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുസ്ലീം സമുദായത്തിലെ ജനസംഖ്യാവര്‍ദ്ധനവ് ഉപയോഗപ്പെടുത്തി അവര്‍ ഉണ്ടാക്കുന്ന രാഷ്‌ട്രീയ നേട്ടങ്ങള്‍ വെളളാപ്പളളി ചൂണ്ടിക്കാട്ടിയതോടെയാണ് അദ്ദേഹത്തെ മുസ്ലീം സംഘടനകള്‍ ആക്രമിക്കാന്‍ തുടങ്ങിയത്.
വെള്ളാപ്പള്ളിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.വെളളാപ്പളളിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.