മലപ്പുറം: ജില്ലയിലെ പിന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതിയെ കുറിച്ച് പ്രസംഗിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുളള പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം. എടക്കര പൊലീസാണ് നിയമോപദേശം തേടിയത്.
വെള്ളാപ്പള്ളി ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നതാണ് കേസെടുക്കാന്‍ സാധിക്കില്ലെന്നതിന് കാരണമായി ലഭിച്ച നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ എസ് എന്‍ ഡി പി സംഘടിപ്പിച്ച പരിപാടിയിലാണ് വെളളാപ്പളളി അനീതികളെ കുറിച്ച് തുറന്നു പറഞ്ഞത്. തുടര്‍ന്ന്ാ
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പലയിടത്തായി പരാതികള്‍ കിട്ടിയിരുന്നു..
സത്യം തുറന്ന് പറഞ്ഞ വെളളാപ്പളളിക്കെതിരെ മുസ്ലീം സംഘടനകളും നേതാക്കളും വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുസ്ലീം ലീഗ് അദ്ദേഹത്തിന്റെ കോലം ക
ത്തിക്കുകയും ചെയ്തു. എന്നാല്‍ താന്‍ മുസലീം വിരോധിയല്ലെന്നും എന്നാല്‍ സത്യം വിളിച്ചു പറയുമെന്നും വെളളാപ്പളളി പ്രതികരിച്ചിരുന്നു,
മലപ്പുറത്ത് ശ്രീനാരായണീയരടക്കം അനീതി അനുഭവിക്കുന്നുണ്ടെന്ന് വെളളാപ്പളളി പറഞ്ഞു. സാമ്പത്തിക, വിദ്യാഭ്യാസ കാര്യങ്ങളിലുള്‍പ്പെടെ അനീതിയാണ്. ശ്രീനാരായണീയര്‍ക്ക് അര്‍ഹതപ്പെട്ടത് കിട്ടുന്നില്ല. മുസ്ലീം ലീഗ് വഞ്ചിച്ചെന്നും അദ്ദേം പറഞ്ഞു.
.