വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ഇസ്രാഈലിനുള്ള യു.എസിന്റെ മുഴുവന്‍ പിന്തുണയും അവസാനിക്കുമെന്ന് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. ടൈം മാസികക്ക് ട്രംപ് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
ഞാന്‍ അറബ് രാജ്യങ്ങള്‍ക്ക് വാക്ക് നല്‍കിയതാണ്. നിങ്ങള്‍ക്കൊരിക്കലും അത് ചെയ്യാനാവില്ല. നമുക്ക് അറബ് രാജ്യങ്ങളുടെ നല്ല പിന്തുണയുണ്ട്. വെസ്റ്റ് ബാങ്കിന് വേണ്ടി ഇസ്രാഈല്‍ ശ്രമിച്ചാല്‍ അവര്‍ക്കുള്ള യു.എസിന്റെ മുഴുവന്‍ പിന്തുണയും അവസാനിക്കും- ട്രംപ് പറഞ്ഞു.
അതേസമയം, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രദേശം ഇസ്രാഈല്‍ പിടിച്ചെടുക്കില്ലെന്ന് പ്രതികരിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്.
രാഷ്ട്രീയ നാടകമാണെങ്കില്‍ വിഡ്ഡിത്തം നിറഞ്ഞ രാഷ്ട്രീയ നാടകമായിരിക്കും ഇതെന്ന് വാന്‍സ് പറഞ്ഞു. ഇസ്രാഈല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേയാണ് അദ്ദേഹത്തിറെ പ്രതികരണം. ഇസ്രാഈല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയും പറഞ്ഞു.