• Sat. Oct 4th, 2025

24×7 Live News

Apdin News

വേടന്റെ ഗാനം സിലബസില്‍ ഉള്‍പ്പെടുത്തും; കാലിക്കറ്റ് സര്‍വകലാശാല വി സിക്ക് റിപ്പോര്‍ട്ട് കൈമാറി

Byadmin

Oct 4, 2025


കോഴിക്കോട്: റാപ്പര്‍ വേടന്റെ ഗാനം ”വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം” കാലിക്കറ്റ് സര്‍വകലാശാല മലയാളം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്. എം.എം. ബഷീര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് തീരുമാനം.

ഗാനം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സര്‍വകലാശാലയുടെ വി.സി-ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം അജിത് അറിയിച്ചു. ഗാനത്തിന് ആശയപരമായ എതിര്‍പ്പ് ഉണ്ടെന്ന് പറഞ്ഞു എം.എം ബഷീര്‍ സമിതിയുടെ റിപ്പോര്‍ട്ടാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് തള്ളിയിരിക്കുന്നത്.

By admin