കോട്ടയം : ലഹരി കേസില്‍ അറസ്റ്റിലായ വേടന്‍ പ്രചരി പ്പിക്കുന്ന ജാതിവെറിയെ നവകേരള ശില്പികള്‍ എന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി അംഗീ കരിക്കുന്നുണ്ടോ എന്ന് ബിജെപി ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍.ഹരി
രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ജാതി ചിന്തകള്‍ നിറഞ്ഞ ഇന്നലെകളെ തിരിച്ചു കൊണ്ടുവരുവാന്‍ ഇടതുമുന്നണി ശ്രമിക്കുകയാണ്. അതാണ് സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പടെ അതിഥിയായി വേടന്‍ എത്തുന്നത്.
റാപ്പര്‍ വേടന്റെ സങ്കുചിത രാഷ്‌ട്രീയ പ്രചരണത്തെ സിപിഎമ്മും അനുചരരും അനുകൂലിക്കുന്നത് വെറും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്.
വേടന് സര്‍ക്കാര്‍തലത്തില്‍ ലഭിക്കുന്ന സ്വീകരണവും പാര്‍ട്ടി ഒരുക്കുന്ന പ്രതിരോധ പരിചയും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. വേടന്റെ വാമൊഴികള്‍ ഏറ്റുപാടുന്നതിലൂടെ നവകേരള സൃഷ്ടാക്കള്‍ എന്ന അവകാശപ്പെടുന്ന സഖാക്കളെ നിങ്ങള്‍ പതിറ്റാണ്ടുകള്‍ പിന്നോട്ട് പോകുകയാണ്.കേരളം വലിച്ചെറിഞ്ഞ ജാതി ചിന്ത നടമാടിയ ഇന്നലെകള്‍ തിരികെ കൊണ്ടുവരാനാണോ ഇടത് വലതുമുന്നികള്‍ ശ്രമിക്കുന്നത്.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ആഘോഷങ്ങളില്‍ ജാതിവെറിയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നത് അപലപനീയമാണ്. വേടന്റെ വായില്‍ ഇത്തരം വാക്കുകള്‍ കുത്തിതിരുകുന്ന ഇടതുപക്ഷ സാംസ്‌കാരിക അടിമകള്‍ക്ക് പ്രബുദ്ധ കേരളം മറുപടി നല്‍കും.