
തിരുവനന്തപുരം: വിവാഹത്തിന് ശേഷം ഗായകന്‍ വേടനെതിരെ വ്യാപകവിമര്‍ശനം. വേടന്റെ ദളിത് പ്രേമം വ്യാജമാണെന്ന രീതിയിലാണ് വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നാഴികയ്‌ക്ക് നാല്‍പത് വട്ടം ദളിത് പ്രേമം പറയുന്ന വേടന്‍ എന്തുകൊണ്ട് ഒരു ദളിത് പെണ്‍കുട്ടിക്ക് ജീവിതം കൊടുത്തില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
കറുപ്പ് വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവന്‍ എന്ന രീതിയിലാണ് ചിലര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ ട്രോളുന്നത്. ഹിരണ്‍ദാസ് മുരളി കഴിഞ്ഞ ദിവസമാണ് എഴുത്തുകാരി കൂടിയായ മലപ്പുറം സ്വദേശിനി നവമിലതയെ വിവാഹം കഴിച്ചത്.
പ്രവര്‍ത്തി ഒന്ന് മനസ്സില്‍ മറ്റൊന്ന് എന്നും വേടനെ വിമര്‍ശിക്കുകയാണ് ചിലര്‍. വേടന് ഇനി സവര്‍ണ്ണനെ അധിക്ഷേപിക്കാന്‍ യോഗ്യത നഷ്ടമായി എന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിയ്‌ക്കുന്നു.