• Fri. Feb 20th, 2026

24×7 Live News

Apdin News

വേടന്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസം, വേടന്റെ വിവാ തീയതി പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

Byadmin

Feb 20, 2026



കണ്ണൂര്‍: വേടന്റെ പരിപാടിക്കിടെ ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളില്‍ കയറി യുവാവിന്റെ അഭ്യാസം. ആന്തൂരില്‍ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റ് സമാപന വേദിയിലാണ് സംഭവം.പരിപാടി കാണാന്‍ എത്തിയ ആളാണ് പ്രോഗ്രം നടക്കുന്നതിനിടെ ഉയരത്തിലുള്ള ഫ്‌ലഡ് ലൈറ്റ് ടവറിനു മുകളില്‍ കയറി അപകടകരമായ രീതിയില്‍ അഭ്യാസം നടത്തിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ട വേടന്‍ പാട്ട് നിര്‍ത്തി ഇയാളോട് താഴെ ഇറങ്ങാന്‍ പറഞ്ഞു. പൊലീസും വേടനും ഏറെ നേരം ശ്രമിച്ചിട്ടാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്.

ഹാപ്പിനസ് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടി കാണാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു.സമാപന വേദിയില്‍ വച്ച് വേടന്റെ വിവാഹ തീയതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. ഈ മാസം 24നാണ് വേടന്റെ വിവാഹം.

 

By admin