
തിരുവനന്തപുരം : കേരളത്തിലെ തകര്‍ന്ന ആരോഗ്യ മേഖലയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വേണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും അദ്‌ദേഹം ആവശ്യപ്പെട്ടു.
ആറു ദിവസം വേണു ആശുപത്രിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. വല്ലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്. ഉപകരണങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ ആരോഗ്യ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ മേഖല തകര്‍ന്ന് തരിപ്പണമായി. സതീശന്‍ പറഞ്ഞു.