ന്യൂദല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ കുറെക്കാലമായി ഖലിസ്ഥാന്‍ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യയെയും മോദിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് യുഎസിലെ ജോ ബൈഡന്‍ സര്‍ക്കാരിന്റെ കൂടി നിര്‍ദേശത്താലാണ്. പക്ഷെ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്തകള്‍ പ്രകാരം ജസ്റ്റിന്‍ ട്രൂഡോയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ്.
ഈയിടെ ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജാര്‍ കാനഡയില്‍ വധിക്കപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് യാതൊരു തെളിവും കയ്യിലില്ലാതെ തന്നെ ട്രൂഡോ കുറ്റപ്പെടുത്തിയിരുന്നു. കാനഡയിലുള്ള ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഈ വധത്തില്‍ പങ്കുണ്ടെന്നും ട്രൂഡോ ആരോപിച്ചിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദസംഘടനകളെ സന്തോഷിപ്പിക്കാനായിരുന്നു ട്രൂഡോ ഈ ആരോപണം ഉന്നയിച്ചത്. ഇത് മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പ്രതികരണമെന്നോണം ആറ് നയതന്ത്രപ്രതിനിധികളെ കാനഡയില്‍ നിന്നും മോദി പിന്‍വലിച്ചിരുന്നു. ഖലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ മേധാവി ഗുര്‍പത് വന്ത് സിങ്ങ് പന്നുനും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി പല ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ഇയാള്‍ക്കോ ഇയാളുടെ സംഘടനയ്‌ക്കോ എതിരെ ജസ്റ്റിന്‍ ട്രൂഡോ ചെറുവിരലനക്കിയിരുന്നില്ല. കാനഡയിലുള്ള ഖലിസ്ഥാന് അനുകൂലമായ സിഖുകാരുടെ രാഷ്‌ട്രീയ സംഘടനയായ ന്യൂ ഡമോക്രാറ്റിക് പാര്‍ടി (എന്‍ഡിപി)യുടെ പിന്തുണ ലഭിക്കാനായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വാദികളേയും ഖലിസ്ഥാന്‍ സംഘടനകളേയും പിന്തുണയ്‌ക്കുന്നത്. എന്‍ഡിപിയുടെ നേതാവ് ജഗ് മീത് സിങ്ങ് കടുത്ത ഖലിസ്ഥാന്‍ അനുകൂലിയാണ്. ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി കുറച്ചുനാളുകളായി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. പക്ഷെ കാനഡയിലെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജഗ്മീത് സിങ്ങിന്റെയും കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകളുടേയും പിന്തുണയ്‌ക്കായി കിണഞ്ഞുശ്രമിക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ.
അടുത്ത തെരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോ വീഴുമെന്ന് കഴിഞ്ഞ ദിവസം എക്സ് സമൂഹമാധ്യമക്കമ്പനി ഉടമ ഇലോണ്‍ മസ്ക് തന്നെ പ്രഖ്യാപിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും ട്രംപിനെ അധികാരത്തില്‍ കയറ്റാന്‍ സഹായിച്ച വ്യക്തിയുമാണ് ഇലോണ്‍ മസ്ക്. കാനഡയിലുള്ള സ്ട്രീമിങ്ങിന് കമ്പനികളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പിച്ചതിനാല്‍ നെറ്റ് ഫ്ലിക്സ് ഉടമയായ ഇലോണ്‍ മസ്ക് ജസ്റ്റിന്‍ ട്രൂഡോയുമായി ശത്രുതയിലാണ്. എന്തായാലും എക്സ് എന്ന സമൂഹമാധ്യമപ്ലാറ്റ് ഫോം അടുത്ത തെരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണയ്‌ക്കില്ല എന്നാണ് കരുതപ്പെടുന്നത്.
ജസ്റ്റിന്‍ ട്രൂഡോയുമായി പല രീതികളില്‍ ശത്രുതയുള്ള നേതാവാണ് ഇപ്പോള്‍ യുഎസില്‍ അധികാരത്തില്‍ എത്തിയിരിക്കുന്ന ട്രംപ്. പണ്ട് ട്രംപ് യുഎസ് പ്രസിഡന്‍റായിരിക്കുമ്പോള്‍ ചില ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് ട്രംപും ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. എല്ലാതരം തീവ്രവാദത്തിനും എതിരെ പോരാടുന്ന ട്രംപ് ഖലിസ്ഥാന്‍ വാദികള്‍ക്കും എതിരാണ്. മോദിയും ജസ്റ്റിന്‍ ട്രൂഡോയും തമ്മിലുള്ള പോരിലും ഡൊണാള്‍ഡ് ട്രംപ് മോദിയുടെ പക്ഷം പിടിക്കുമെന്ന് കരുതപ്പെടുന്നു.