കോട്ടയം: സിപിഎം പ്രാദേശിക നേതാക്കളുടെ അപകടകരമായ സ്വഭാവവൈകൃതത്തിന്‌റെ പരമ്പര നീളുകയാണ്. പോക്‌സോ കേസില്‍ മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടി അറസ്റ്റിലായി. പത്തനംതിട്ട ഇരുമ്പുകുഴി ബ്രാഞ്ച് സെക്രട്ടറിയായ എഴുമറ്റൂര്‍ സ്വദേശി മനോജാണ് ഏറ്റവും ഒടവില്‍ അറസ്റ്റിലായിരിക്കുന്നത്.
പഴയ പത്രവാര്‍ത്തകള്‍ പരിശോധിച്ചാല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ നിരവധി തവണ പോക്‌സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് വ്യക്തമാകും. 25 ഒക്‌ടോബറില്‍ പുതുനഗരം ചെട്ടിയത്ത്കുളമ്പ് സിപിഎം ബ്രാഞ്ച് സെക്രട്ടറി വാരിയത്ത്കളം എന്‍ ഷാജി (35), 2024 സെപ്തംബറില്‍ ചിറനല്ലൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.സെബിന്‍ ഫ്രാന്‍സിസ് , 2021 നവംബറില്‍ സിപിഎം പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനില്‍.. എന്നിങ്ങനെ പോകുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിമാരുടെ പരമ്പര. മാനവികതയുടെ മഹാമാതൃകകളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയിലാണ് ഒരു തസ്തികയിലുള്ള ഒട്ടേറെ പേര്‍ ഇത്തരം വൈകൃതങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നത്.