
കോട്ടയം : വൈക്കം തോട്ടുവക്കത്ത് കാര്‍ കനാലില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജ് (33) ആണ് മരിച്ചത്. വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട കെവി കനാലില്‍ കാര്‍ കിടക്കുന്നതു കണ്ട് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമല്‍ സൂരജ് എറണാകുളത്തുള്ള സുഹൃത്തിനെ കാണാന്‍ പോവുകയായിരുന്നു
. അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
