കാസര്‍ഗോഡ് : കുമ്പളയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കെ എസ് ഇ ബി ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറായി വൈദ്യുതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം.
ഇന്നലെ വൈകിട്ട് മുതല്‍ പ്രദേശത്ത് വൈദ്യുതി ഇല്ല. അതിശക്തമായ മഴയെയും ഇടിമിന്നലിനെയും തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം വൈദ്യുതി ബന്ധം നിലച്ചത്.
ഇന്ന് പകല്‍ മുഴുവന്‍ വൈദ്യുതി ഇല്ലാതെ പലരും കഴിയുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ രാത്രി 8 മണിയോടുകൂടി കെ എസ് ഇ ബി ഓഫീസില്‍ പ്രതിഷേധവുമായി എത്തിയത്.
വലിയ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. അതേസമയം, വൈദ്യുത തകരാര്‍ പരിഹരിക്കാന്‍ ഇനിയും സമയം ആവശ്യമുണ്ടെന്നാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്.രണ്ട് മണിക്കൂറിനകം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.