• Fri. Feb 6th, 2026

24×7 Live News

Apdin News

വൈപ്പിനില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ എറണാകുളത്ത് കണ്ടെത്തി

Byadmin

Feb 5, 2026



കൊച്ചി:വൈപ്പിനില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. ജനുവരി മൂന്നിന് കാണാതായ പെണ്‍കുട്ടിക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തിയത്.

മേനക ഭാഗത്തെ ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ ഒരു പരിചയക്കാരി കണ്ടു. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

പഠനഭാരമാണ് വീട് വിട്ടു പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.തിരുവനന്തപുരത്തും കോഴിക്കോടും കറങ്ങിയ ശേഷമാണ് പെണ്‍കുട്ടി എറണാകുളത്തെത്തിയത്.

കമ്മല്‍ പണയം വച്ചാണ് യാത്രക്കുള്ള പണം പെണ്‍കുട്ടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

By admin