
‘ന്യൂദല്‍ഹി: ‘വൈറ്റ് കോളര്‍’ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ ഒരാളെക്കൂടി സംസ്ഥാന അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ദല്‍ഹി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ആശുപത്രികളിലും മാധ്യമ ഓഫീസുകളിലും അധികൃതര്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്‌റെ ഭാഗമായാണ് അറസ്റ്റ്.
തെക്കന്‍ കശ്മീരില്‍ പ്രത്യക്ഷപ്പെട്ട ‘വൈറ്റ് കോളര്‍’ തീവ്രവാദ ഘടകത്തില്‍ നിന്ന് 3,00 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീനഗറിലും അനന്ത്നാഗിലും പോലീസ് സംഘങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാരോടൊപ്പം ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉപയോഗിക്കുന്ന ലോക്കറുകള്‍ പരിശോധിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ ലോക്കറുകള്‍ ഉപയോഗിക്കാവൂ എന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളിലുടനീളം ഇത്തരം പരിശോധനകള്‍ ഇനി പതിവ് ജാഗ്രതയുടെ ഭാഗമായി മാറുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.