• Wed. Aug 6th, 2025

24×7 Live News

Apdin News

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ആഗസ്റ്റ് 25വരെ നീട്ടണം ; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക്കത്ത് നല്‍കി കെപിസിസി പ്രസിഡന്‍റ്

Byadmin

Aug 5, 2025


തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കെപിസിസി പ്രസിഡന്റ് കത്തുനല്‍കി.

കരട് വോട്ടര്‍പ്പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത് ജൂലൈ 23നാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതുലഭിച്ചത് 26ന് ശേഷമാണ്. പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍, സ്ഥലമാറ്റം, തിരുത്തലുകള്‍ എന്നിവയ്ക്കുള്ള നിശ്ചിത സമയപരിധി ആഗസ്റ്റ് 7ന് അവസാനിക്കുമെന്നിരിക്കെ കമ്മീഷന്റെ സൈറ്റ് ഹാംഗ് ആകുന്നതിനാല്‍ വേഗത്തിലുള്ള നടപടി ക്രമങ്ങള്‍ സാധ്യമല്ല.കൂടാതെ ഡീലിമിറ്റേഷന് ശേഷമുള്ള വോട്ടര്‍പ്പട്ടികയായതിനാല്‍ വാര്‍ഡുകളുടെ അതിരുകള്‍ കണ്ടുപിടിക്കാനും കൂടുതല്‍ സമയം വേണ്ടിവരുന്നു.

മിക്ക വാര്‍ഡുകളിലും ഉള്‍പ്പെടേണ്ട ധാരാളം കുടുംബങ്ങള്‍ ഒരു വാര്‍ഡിലും പെടാതെ പോയതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരം അപാകതകള്‍ കണ്ടെത്തി പരിഹരിക്കുവാന്‍ ചുരുങ്ങിയത് രണ്ടാഴ്ചയത്തെ സമയം കൂടി വേണ്ടിവരുമെന്നും കെപിസിസി പ്രസിഡന്റ സണ്ണി ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.

By admin