വോട്ടു ചോരിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന വിഷയം, അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലായിടത്തും ആളുകള്‍ ‘വോട്ട് ചോര്‍’ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ കേശോദ് വിമാനത്താവളത്തില്‍ മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഏറെക്കാലമായി മണിപ്പൂര്‍ പ്രശ്‌നത്തിലാണ്. ഇപ്പോഴാണ് പ്രധാനമന്ത്രി കലാപബാധിത സംസ്ഥാനത്തേക്ക് പോവാന്‍ തീരുമാനിച്ചത്. അതൊരു വലിയ കാര്യമല്ല. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാനത്ത് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മണിപ്പൂരിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.