• Thu. Aug 28th, 2025

24×7 Live News

Apdin News

വോട്ട് അധികാര്‍ യാത്ര: രാഹുലിനൊപ്പം ഇനി സഹോദരി പ്രിയങ്ക എത്തുന്നു…ഒരു കുടുംബത്തെ മാത്രം ആശ്രയിക്കുന്ന പാര്‍ട്ടിയുടെ ഗതികേടെന്ന് ജേക്കബ് തോമസ്

Byadmin

Aug 28, 2025



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ കൊള്ളയടിച്ച് ബിജെപിയെ ജയിപ്പിക്കുകയാണെന്ന വ്യാജ ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധി വോട്ടര്‍ അധികാരയാത്ര നടത്തുകയാണ് ബീഹാര്‍ സംസ്ഥാനത്ത്. കുറച്ചുദിവസങ്ങള്‍ ഈ യാത്രയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയ്‌ക്ക് ഇനി റെസ്റ്റ് വേണം. അതിനായി ഇതാ പ്രിയങ്ക ഗാന്ധി എത്തുകയാണ്.

ഇനി രാഹുലിനൊപ്പം പ്രിയങ്കയും വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കും. എന്നാല്‍ ഈ കുടുംബവാഴ്ചയെ വിമര്‍ശിച്ച് മുന്‍ ഡിജിപിയും ബിജെപി പ്രവര്‍ത്കനുമായ ജേക്കബ് തോമസ് എഴുതിയ മറുപടി വൈറലായി.

“ഞാനും അപ്പനും സുഭദ്രയും’
എന്തിനും ഏതിനും ഒരു കുടുംബത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ഈ പാർട്ടിയുടെ ഗതികേട് ആലോചിക്കുമ്പോൾ ചിരി വരുന്നു”- ഇതാണ് ജേക്കബ് തോമസ് എക്സില്‍ പങ്കുവെച്ച പോസ്റ്റ്.

By admin