
ന്യൂദല്‍ഹി: വോട്ട് ചോരി പോലുള്ള കള്ളങ്ങള്‍ പറയുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് അനുഭവിക്കുമെന്ന വിമര്‍ശനവുമായി ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ. അദ്ദേഹം രാജ്യസഭയില്‍ സംസാരിച്ചതിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നു.
“ജനാധിപത്യം മരിച്ചു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. നിങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി നിറയ്‌ക്കുകയാണ്. മാത്രമല്ല, ജനങ്ങളുടെ മനസ്സില്‍ സംശയം നിറയ്‌ക്കുകയും ചെയ്യുന്നു”. – ദേവ ഗൗഡ പറഞ്ഞു.
“ഞങ്ങള്‍ക്കും തെരഞ്ഞെടുപ്പുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഞങ്ങള്‍ പ്രധാനമന്ത്രിയെയോ ഭരണഘടനാസ്ഫാപനങ്ങളെയോ കുറ്റപ്പെടുത്തിയിട്ടില്ല. ഇന്ദിരാഗാന്ധിയ്‌ക്കും രാജീവ് ഗാന്ധിയ്‌ക്കും ഒരിയ്‌ക്കല്‍ 400 സീറ്റുകള്‍ കിട്ടിയപ്പോള്‍ പോലും ഞങ്ങള്‍ വോട്ട് ചോരി ആരോപണം ഉയര്‍ത്തിയിട്ടില്ല. “- ദേവഗൗഡ പറഞ്ഞു.
ഡിസംബര്‍ അഞ്ചിന് ദേവഗൗഡയുടെ രാജ്യസഭാ കാലാവധി അവസാനിച്ചിരുന്നു. അതിന് മുന്നോടിയായാണ് ഈ പ്രസംഗം നടന്നത്.