
തിരുവനന്തപുരം : വ്യക്തിപരമായ സംഭാഷണം പോലും രാഷ്‌ട്രീയവത്ക്കരിച്ച് വിവാദമാക്കാനുള്ള വി കെ പ്രശാന്ത് എം എല്‍ എയുടെ ശ്രമം വട്ടിയൂര്‍ക്കാവില്‍ പരാജയം മുന്നില്‍ കണ്ടിട്ടുള്ളതാണന്നന്നും, ഇത്തരം രീതി അപലപനീയമെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയന്‍ പറഞ്ഞു.
ശാസ്തമംഗലത്തേത് മുന്‍ സി പി എം കൗണ്‍സിലറായിരുന്ന ബിന്ദു ഓഫീസായി ഉപയോഗിച്ചിരുന്ന കോര്‍പ്പറേഷന്റെ കെട്ടിടമാണ്. അവിടെ 2020 ല്‍ ബിജെപി കൗണ്‍സിലര്‍ വന്നിട്ടും കോര്‍പ്പറേഷനിലെ തന്റെ സ്വാധീനം ഉപയോഗിച്ച് തുച്ഛമായ വാടകയ്‌ക്ക് വി കെ പ്രശാന്ത് ങഘഅ ഓഫീസായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിച്ച് വരുന്നത്. ശുചിമുറി സൗകര്യം പോലും ഇല്ലാത്ത മുന്‍ ആഖജ കൗണ്‍സിലര്‍ മധുസുധനന്‍ നായര്‍ക്ക് അനുവദച്ചിരുന്ന കുടുസ്സു മുറിക്ക് പകരം ശാസ്തമംഗലം കൗണ്‍സിലറിന് അര്‍ഹതപ്പെട്ട ഓഫിസ് കെട്ടിടം തിരികെ ആവശ്യപ്പെടാന്‍ ബിജെപി യുടെ ശാസ്തമംഗലത്തെ വനിതാ കൗണ്‍സിലറായ ശ്രീലേഖയ്‌ക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നിരിക്കെയാണ് സ്വകാര്യ ഫോണ്‍ സംഭാഷണത്തെ സഹതാപം ലക്ഷ്യമാക്കി രാഷ്‌ട്രീയ വിവാദമാക്കിയെതെന്നും കരമന ജയന്‍ പറഞ്ഞു
തുച്ഛമായ വാടകയ്‌ക്ക് കൊടുത്തിരിക്കുന്ന കോര്‍പ്പറേഷന്റെ എല്ലാ കെട്ടിടങ്ങളുടെയും കരാറുകള്‍ പുന:പരിശോധിക്കുമെന്നും, വാടകയിനത്തില്‍ നഗരസഭയ്‌ക്ക് വന്‍ വരുമാനം നഷ്ടമാകുന്ന നിലവിലെ രീതിക്ക് മാറ്റം ഉണ്ടാവുമെന്നും കരമന ജയന്‍ പറഞ്ഞു