• Thu. Dec 18th, 2025

24×7 Live News

Apdin News

വ്യത്യസ്തനാം മെസ്സി…ഹിന്ദുവിശ്വാസിയെപ്പോലെ ദൈവത്തിന് മുന്‍പില്‍ ശിരസ്സ് നമിച്ച് പ്രാര്‍ത്ഥന, നെറ്റിയില്‍ ചുവന്ന കുറി, കയ്യില്‍ ആരതിയുഴിയാന്‍ താലം

Byadmin

Dec 17, 2025



ജാംനഗര്‍: ഫുട്ബാള്‍ മാന്ത്രികന്‍ മെസ്സി ഭാരതത്തിലെത്തിയപ്പോള്‍ തനി ഹിന്ദുവിശ്വാസിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം. നെറ്റിയില്‍ ചുവന്ന കുറിയുമണിഞ്ഞ്, കയ്യില്‍ ആരതിയുഴിയുവാന്‍ പുഷ്പദളങ്ങള്‍ നിറച്ച താലവുമായി മെസ്സി നിന്നു. മെസ്സിയുടെ ഇന്‍റര്‍ മിയാമി താരങ്ങളായ ലൂയി സുവാരസും റൊഡ്രിഗോ ഡി പോളും നെറ്റിയില്‍ കുറിയണിഞ്ഞും ആരതിയുഴിയാന്‍ താലവുമേന്തി ഒപ്പം ഉണ്ടായിരുന്നു.

ഗുജറാത്തിലെ അംബാനിയുടെ റിഫൈനറിയും ഹരിതോര്‍ജ്ജപദ്ധതിയും സ്ഥിതിചെയ്യുന്ന  ജാം നഗറില്‍ മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്ത് അംബാനിയും ഭാര്യ രാധികാ മെര്‍ച്ചന്‍റുമായിരുന്നു മെസ്സിയെയും സുവാരസിനെയും ഡി പോളിനെയും സ്വീകരിച്ചത്. ഈ വേളയിലാണ് ഇവര്‍ ആരതി ഉഴിയുന്ന ചടങ്ങില്‍ സംബന്ധിച്ചത്. ഹിന്ദു മന്ത്രങ്ങള്‍ ഉരുവിടാന്‍ അനന്ത് അംബാനിയും ചേര്‍ന്നതും കൗതുകമായി. ഫുട്ബാള്‍ താരങ്ങള്‍ ഇവിടുത്തെ അംബേ മാതാ പൂജ, ഗണേഷ് പൂജ, ഹനുമാന്‍ പൂജ, ശിവ അഭിഷേകം എന്നീ ചടങ്ങുകളില്‍ സംബന്ധിച്ചു. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി ഇവര്‍ പ്രാര്‍ത്ഥിച്ചു. ഹിന്ദു ദൈവങ്ങള്‍ക്ക് മുന്‍പില്‍ ശിരസ്സ് കുനിച്ച് പ്രാര്‍ത്ഥിക്കുന്ന മെസ്സിയുടെ ചിത്രം വ്യത്യസ്തമായിരുന്നു.

അനന്ത് അംബാനി നടത്തുന്ന വംശനാശഭീഷണി നേരിടുന്നതുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രവും മെസ്സിയും കൂട്ടരും സന്ദര്‍ശിച്ചിരുന്നു.

By admin