ഗോരഖ്പൂർ : വ്യാജ പനീർ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച മുഹമ്മദ് ഖാലിദ് അറസ്റ്റിൽ . ഗോരഖ് പൂരിലെ ഖാലിദിന്റെ ചീസ് ഫാക്ടറിയിൽ പ്രതിദിനം ഏകദേശം 40 ക്വിന്റൽ പനീർ ഉത്പാദിപ്പിച്ചിരുന്നു. യഥാർത്ഥ പനീറിനേക്കാൾ കൂടുതൽ വെളുത്തതായിരുന്നു ഈ വ്യാജ പനീർ . ഇത് തയ്യാറാക്കാൻ പാൽപ്പൊടി, ഡിറ്റർജന്റ് , വൈറ്റനർ, സാക്കറിൻ തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളാണ് ഖാലിദ് ഉപയോഗിച്ചിരുന്നത് . ചെറിയ സംശയം പോലും ഉണ്ടാകാതിരിക്കാൻ, 25 ലിറ്റർ യഥാർത്ഥ പാലും അതിൽ കലർത്തി.
കാൻസറിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ ചേർക്കുന്നതു കൊണ്ട് തന്നെ ഒരിക്കൽ പോലും തന്റെ കമ്പനിയിൽ നിർമ്മിക്കുന്ന പനീർ ഖാലിദോ കുടുംബാംഗങ്ങളോ ഉപയോഗിച്ചിരുന്നില്ല .കിലോയ്‌ക്ക് 160 രൂപ നിരക്കിൽ ചീസ് വിറ്റിരുന്ന ഖാലിദിന് ഒരു ദിവസത്തെ വരുമാനം ഏകദേശം 1.40 ലക്ഷം രൂപയായിരുന്നു.ചീസ് നിർമ്മാണ യന്ത്രം ഒരു മുറിയിൽ പൂട്ടിയിട്ടാണ് ഉദ്യോഗസ്ഥർ ഫാക്ടറി സീൽ ചെയ്തത്. അന്വേഷണം തുടരുമെന്നും മറ്റ് നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ സുധീർ കുമാർ സിംഗ് പറഞ്ഞു.