
ജയ്‌പൂർ: രാജസ്ഥാനിലെ പൊഖ്റാനില്‍ ‘വായുശക്തി’ എന്ന പേരില്‍ നടന്ന ഇന്ത്യയുടെ വ്യോമ അഭ്യാസ പ്രകടനം ഇന്ത്യയുടെ വ്യോമശക്തിയുടെ തിളക്കമുള്ള അധ്യായമായി മാറി. ഇന്ത്യയുടെ വ്യോമശക്തിയുടെ പ്രകടനം 77 യുദ്ധവിമാനങ്ങളും 41 ഹെലികോപ്ടറുകളും അഞ്ച് യാത്രാ വിമാനങ്ങളും വായുശക്തിയില്‍ പങ്കെടുത്തു. യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഭൂതല വ്യോമ മിസൈൽ, വ്യോമ – വ്യോമ മിസൈൽ, വ്യോമ ഭൗമ മിസൈൽ എന്നിവയുടെ പ്രകടനവും നടന്നു. ഇനി ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയുടെ വ്യോമസേന അതിനെ നേരിടാന്‍ തയ്യാറാണെന്ന വിളംബരമായിരുന്നു ഈ വ്യോമ അഭ്യാസപ്രകടനം. സൈനിക മേഖലയിലെ ആത്മനിർഭർ ഭാരതത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതായിരുന്നു ഈ പ്രദർശനം.
വായുശക്തിയുടെ ഈ പതിപ്പിൽ പ്രധാന യുദ്ധവിമാനങ്ങളായ സുഖോയ് 30 എംകെഐ, എൽസിഎ തേജസ്, മിറാഷ് 2000, മിഗ്- 29 എന്നിവയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്തുകൊണ്ട് അവയുടെ ശക്തി തെളിയിച്ചു.
ഇന്ത്യൻ നിർമിത എൽസിഎ തേജസ്, എഎൽഎച്ച് ധ്രുവ് എന്നീ വിമാനങ്ങളും പ്രകടനം നടത്തിയെന്ന് വൈസ് ചീഫ് എയർ മാർഷൽ പറഞ്ഞു. രുദ്ര ആക്രമണ ഹെലികോപ്ടറിൽ നിന്നും ആയുധങ്ങൾ പായിച്ചുകൊണ്ട് ശക്തിപ്രകടനം നടത്തി.. ആദ്യമായാണ് റഫാലും പ്രചണ്ഡും വായുശക്തിയിൽ പങ്കെടുത്തത്.
സൈനിക തോക്കുകൾ ഉപയോഗിച്ചുള്ള അഭ്യാസപ്രപകടനങ്ങളും ഉണ്ടായിരുന്നതായി വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് (വിസിഎഎസ്) എയർ മാർഷൽ എപി സിംഗ് പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററായ ‘പ്രചന്തിൽ’ യാത്ര ചെയ്ത ശേഷമായിരിക്കും രാഷ്‌ട്രപതി പ്രദർശന നഗരിയിൽ എത്തിയത് ഇന്ത്യയുടെ അഭിമാനത്തിന്റെ അടയാളമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, വ്യോമസേനാ തലവൻമാർ എന്നിവരും രാഷ്‌ട്രപതിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.