
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് മദ്യപൻ വിട്ടിതള്ളിയിട്ട യുവതിയുടെ നില ഗുരുതരം. തിരുവനന്തപുരം പേയാട് സ്വദേശിനി സോനു എന്ന 19 കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട പനച്ചു മൂട് സ്വദേശി സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല അയന്തി മേൽപാലത്തിന് സമീപം വച്ചാണ് ഇയാൾ യുവതിയെ ചവിട്ടി ട്രെയിനിൽ നിന്ന് പുറത്തിട്ടത്. ടോയിലറ്റിൽ നിന്ന് പുറത്തിറങ്ങിയ മറ്റൊരു യുവതിയെയും ഇയാൾ ചവിട്ടി പുറത്തിടാൻ ശ്രമിച്ചെങ്കിലും അവർ കമ്പിയിൽ തൂങ്ങി കിടന്നു രക്ഷപെട്ടു. ഇവരുടെ നിലവിളി കേട്ട് ആളുകൾ എത്തിയപോഴേക്കും പ്രതി രക്ഷപെട്ടു. തുടർന്ന് താഴെ വീണ് കിടന്ന സോനുവിനെ വർക്കല മിഷൻ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു. ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.
[വർക്കലയിൽ ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട യുവതിയുടെ നില ഗുരുതരം