• Sat. Nov 22nd, 2025

24×7 Live News

Apdin News

ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാ​ധ്യ​ത; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Byadmin

Nov 22, 2025



തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥാ വകുപ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്‌ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും യെല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ൽ ച​ക്ര​വാ​ത​ചു​ഴി​സ്ഥി​തി ചെ​യ്യു​ന്നു.

മ​ലാ​ക്ക ക​ട​ലി​ടു​ക്കി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് ഉ​യ​ർ​ന്ന ലെ​വ​ലി​ൽ ച​ക്ര​വാ​ത​ചു​ഴി സ്ഥി​തി ചെ​യ്യു​ന്നു. ഇ​ന്ന് തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

By admin