
ശനിയുടെ അപഹാരകാലത്ത് ദോഷങ്ങൾ കുറഞ്ഞിരിക്കാനായി ചെയ്യുന്ന പ്രധാന വഴിപാടാണ് എള്ളുതിരി കത്തിക്കൽ. ശാസ്താവിനും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ശനിക്കും എള്ളുതിരി കത്തിക്കുന്നു. തുടർച്ചയായി 21 ശനിയാഴ്ചകളിൽ എള്ളുതിരി കത്തിക്കുന്നത് ശനിദശ ബാധിച്ച കാലത്ത് പോലും സമൃദ്ധി നൽകുമെന്നാണ് വിശ്വാസം. എന്നാൽ ശനിദശ ബാധിച്ച എല്ലാവർക്കും ക്ഷേത്രങ്ങളിൽ പോയി എള്ളുതിരി കത്തിക്കാനുള്ള സാഹചര്യമുണ്ടാകില്ല. ഈ അവസ്ഥയിൽ വീട്ടിൽ എള്ളുതിരി കത്തിച്ചു പ്രാർഥിക്കുന്നതും ഗുണകരമാണ്.
വെളുത്ത കോട്ടൺ തുണിയിൽ എള്ള് വച്ചശേഷം തുണിയുടെ നാല് മൂലകൾ ചേർത്തു കെട്ടിവേണം എള്ളുതിരി ഒരുക്കുവാൻ. ശേഷം, കിഴി രൂപത്തിലാക്കിയ തിരി മൺചിരാതിൽ വച്ച് നല്ലെണ്ണ ഒഴിച്ച് വേണം കത്തിക്കാൻ. എള്ളുതിരി കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും ഗന്ധവും ശ്വസിക്കുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു. ഏഴരശനി, കണ്ടകശനി, അഷ്ടമശനി എനീ ദോഷങ്ങൾ ഉള്ളവർ എള്ളുതിരി കത്തിക്കുന്നത് ശനിയുടെ കാഠിന്യം കുറക്കാൻ സഹായിക്കും.വീടുകളിൽ എള്ളുതിരി കത്തിക്കുന്നതിന് ഉചിതമായ സമയം സന്ധ്യയാണ്. ശനിയാഴ്ചകളിൽ സന്ധ്യാദീപം കൊളുത്തി പ്രാർഥിക്കുന്നതിന് ഒപ്പം എള്ളുതിരിയും കത്തിക്കാം. കുടുംബാംഗങ്ങൾ ഒരുമിച്ചു ചേർന്ന് ചെയ്‌താൽ വീടിനെ ബാധിച്ചിരിക്കുന്ന ദോഷങ്ങളും അകന്നു നിൽക്കും
ള്ളുതിരി കത്തിച്ചു പ്രാർഥിക്കുമ്പോൾ കറുപ്പ്, നീല തുടങ്ങിയ ശനിയുടെ ഇഷ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഗുണകരമാണ്. നീല ശംഖുപുഷ്പം അർപ്പിച്ചു പ്രാർഥിക്കുന്നതും മികച്ച ഫലം നൽകുന്നു.