മാർച്ച് 29 ശനിയാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു.
ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം അന്ന് റമദാൻ 29 ആയതിനാലാണ് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നത്. നഗ്ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ അന്നേദിവസം മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ ഹാജറായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതിവ്യക്തമാക്കി.