
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണായക വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലില്‍ നിന്ന് സ്വർണം sabarimalaനീക്കം ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) മൊഴി നല്‍കി. ഇന്നലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് പോറ്റി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, കേസിലെ കുറ്റപത്രം സമർപ്പിക്കല്‍ വൈകാനാണ് സാധ്യത. നിർണായകമായ ശാസ്ത്രീയ പരിശോധനകള്‍ ഇതുവരെ പൂർത്തിയാകാത്തതും ചില പ്രതികളുടെ അറസ്റ്റുകള്‍ ബാക്കിയുള്ളതുമാണ് കുറ്റപത്രം വൈകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ഫെബ്രുവരി പത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള ശ്രമമാണ് എസ്‌ഐടി നടത്തുന്നത്.
എന്നാല്‍ ഇത് വൈകിയാല്‍ ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍മോചിതരാകാനുള്ള സാഹചര്യം ഉണ്ടായേക്കും. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ ഭാഗമായി വിഎസ്‌എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എസ്‌ഐടി സംഘമാണ് ശാസ്ത്രജ്ഞരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്.