പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് പന്തളം കൊട്ടാരം. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആശങ്ക പരിഹരിക്കണം. ഇതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.
ചെന്നൈയില്‍ നടന്ന സ്വര്‍ണം പൂശല്‍ ജോലികളിലും സംശയമുണ്ട്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ ദ്വാരപാലക ശില്‍പങ്ങളിലെ എങ്ങനെ നിറം മങ്ങിയെന്ന കാര്യത്തിലുള്‍പ്പെടെ സംശയങ്ങളുണ്ടെന്ന് പന്തളം കൊട്ടാരം അധികൃതര്‍ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശദമായി ചോദ്യം ചെയ്യണം. വിജയ് മല്യ നല്‍കിയ സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കണം. 2019ല്‍ ഒരു നടപടിക്രമങ്ങളും പാലിച്ചില്ലെന്നും പന്തളം കൊട്ടാരം അധികൃതര്‍ വിമര്‍ശിച്ചു.